വരൾച്ച ബാധിത പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കണം മുളിയാർ പീപ്പിൾസ് ഫോറം
വരൾച്ച ബാധിത പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കണം
മുളിയാർ പീപ്പിൾസ് ഫോറം
ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്തിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കണമെന്ന് മുളിയാർ പീപ്പിൾസ് ഫോറം രൂപീകരണ യോഗം ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
ബാലനടുക്കം,അമ്മംങ്കോട്,മുതലപ്പാറ,കാനത്തൂർ,അട്ടപ്പറമ്പ്,നെല്ലിക്കാട്,മദനി നഗർ,ബാവിക്കര കേക്കേപുറം,എരിഞ്ചേരി,മൂലടുക്കം,തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്.നിലവിലുള്ള കുടിവെള്ള വിതരണം സംവിധാനം അപര്യാപ്തമാണെന്നും കൂടുതൽ ടാങ്കർ ലോറികൾ ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ബി. അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു. കെ.ബി. മുഹമ്മദ്കുഞ്ഞി,മസൂദ് ബോവിക്കാനം, ഇ.മണികണ്ഠൻ,ശരീഫ് കൊടവഞ്ചി,കെ.സുരേഷ്കുമാർ,മൻസൂർ മല്ലത്ത്,വി.എം. കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ
കെ.ബി. മുഹമ്മദ് കുഞ്ഞി(ഉപദേശക സമിതി ചെയർമാൻ)
ബി.അഷ്റഫ് (പ്രസിഡൻ്റ്) മസൂദ് ബോവിക്കാനം (ജനറൽ സെക്രട്ടറി)
ഇ.മണികണ്ഠൻ (ട്രഷറർ)
ഷരീഫ് കൊടവഞ്ചി,ബി.സി കുമാരൻ,അബ്ദുൾറഹിമാൻ മാസ്റ്റർ,വിഎം കൃഷ്ണപ്രസാദ് (വൈസ് പ്രസിഡൻൻ്റ്)
കെ.സുരേഷ്കുമാർ,മൻസൂർ മല്ലത്ത്,സാദത്ത് മുതലപ്പാറ,വേണു മാസ്റ്റർ (സെക്രട്ടറി)
മുളിയാർ പീപ്പിൾസ് ഫോറം പ്രസിഡൻ്റ് ബി.അഷ്റഫ്
2.ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം
3.ട്രഷറർ ഇ.മണികണ്ഠൻ

No comments