റോക്കി ഭായ്‌യുടെ വരവ് ഏപ്രില്‍ 14ന്; 'കെജിഎഫ്2' റിലീസ് പ്രഖ്യാപിച്ചു
പാന്‍ ഇന്ത്യന്‍ തലത്തില്‍ സിനിമ പ്രേമികള്‍ കാത്തരിക്കുന്ന ചിത്രം കെജിഎഫ് 2ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഏപ്രില്‍ 14ന് തീയേറ്ററുകളില്‍ എത്തും. നിര്‍മ്മാതാക്കളായ ഹോമബിള്‍ ഫിലിംസാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നടന്‍ യാഷിന്റെ ജന്മദിനത്തിലാണ് പ്രഖ്യാപനം. ലോകവ്യാപകമായാണ് ചിത്രത്തിന്റെ റിലീസ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ റിലീസ് മാറ്റി വെക്കേണ്ട ചിത്രമാണ് കെജിഎഫ് 2. കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്. രവി ബസൂര്‍ സംഗീതം. ഹോമെബിള്‍ ഫിലീംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 2019 മാര്‍ച്ചിലാണ് കെജിഎഫ് പാര്‍ട്ട് 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. 2018ലാണ് കെജിഎഫ് പാര്‍ട്ട് 1 റിലീസ് ചെയ്തത്.
No comments