ചൂടുകാലത്തും ചിക്കന് പൊള്ളും വില ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപ
ചൂടുകാലത്തും ചിക്കന് പൊള്ളും വില
ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപ
കോഴിക്കോട്: കേരളത്തില്‍ കോഴിയിറച്ചിക്ക് റെക്കോഡ് വില. റംസാന്‍, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയും ഒരു കിലോ കോഴിക്ക് 190 രൂപയുമാണ് ഇപ്പോഴത്തെ വില. 80 രൂപയാണ് ഒരാഴ്ചക്കിടെ വര്‍ധിച്ചത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്നും വ്യാപാരികള്‍ പറയുന്നു. അതേസമയം ഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.

No comments