Breaking News

ബിജെപി ദേശീയ തലത്തില്‍ പ്രചരണായുധമാക്കി; എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് യുഡിഎഫ്

 ബിജെപി ദേശീയ തലത്തില്‍ പ്രചരണായുധമാക്കി; എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് യുഡിഎഫ്




നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐയുടെ പിന്തുണ നിഷേധിച്ച് യുഡിഎഫ്. എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് ഇന്നു യുഡിഎഫ് ഔദ്യോഗികമായി തീരുമാനിച്ചു. വിഷയം ബിജെപി ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് പിന്തുണ നിഷേധിച്ചിരിക്കുന്നത്.
ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.
‘ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യാം. സിപിഎമ്മും ബിജെപിയുമൊക്കെ ചങ്ങാതിമാരായി. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെയാണ്. അവരുടെ പിന്തുണ സ്വീകരിക്കില്ല. എസ്ഡിപിഐയുടെ കാര്യത്തിലും അതുപോലെ തന്നെയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

എസ്.ഡി.പി.ഐ. ഏകപക്ഷീയമായി നല്‍കാന്‍ തീരുമാനിച്ച പിന്തുണ യു.ഡി.എഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കോണ്‍ഗ്രസുമായോ, യു.ഡി.എഫുമായോ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചത്.

പൊതുവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന അനുകൂല രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്ന ഒരുസാഹചര്യവും ഉണ്ടാവരുതെന്ന് യു.ഡി.എഫ്. നേതൃത്വം വിലയിരുത്തി.

No comments