ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന മുസ്ലിം ലീഗ് കളക്ട്രേറ്റ് പ്രതിഷേധ സമരം നാളെ
ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന
മുസ്ലിം ലീഗ് കളക്ട്രേറ്റ് പ്രതിഷേധ സമരം നാളെ
കാസർകോട്:പത്താംതരം പാസായവിദ്യാർത്ഥികൾക്ക് തുടർ പoനത്തിനുള്ള സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ പ്ലസ് വൺന് പുതിയബാച്ചുകൾ അനുവദിച്ച് പത്താംതരം പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും
തുടർ പഠനം സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യ പ്പെട്ടും ഇടത് പക്ഷ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ കാസർകോട് ജില്ലയോട് കാട്ടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ചും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നാളെ രാവിലെ 10 മണി മുതൽ കളക്ട്രേറ്റ് പടിക്കൽ പ്രതിഷേധ സമരം നടത്തും.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി പ്രതിഷേധ സമരം ഉൽഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തും എം.എൽ.എ. മാരായ എൻ എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ് എന്നിവർസംസാരിക്കും.
പ്രക്ഷോഭ സമരത്തിൽ
മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗങ്ങൾ നിയോജക മണ്ഡലം ഭാരവാഹികൾ പോഷക സംഘടനകളുടെ ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ , മുസ്ലിം ലീഗ് പഞ്ചായത്ത് - മുനിസിപ്പൽ പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാർ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് അംഗങ്ങളായ ജന പ്രതിനിധികൾഎന്നിവർ നിർബന്ധമായും പങ്കെടുക്കണമെന്ന്
ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയും ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാനും അറിയിച്ചു.

No comments