Breaking News

ആലംപാടിയിലെ ഖത്തർ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി

 ആലംപാടിയിലെ ഖത്തർ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി


ആലംപാടി: ആലംപാടി ഖിളർ ജുമാ മസ്ജിദ് കമ്മിറ്റി ഉപദേശക സമിതി അംഗവും, ദീർഘ കാലം ഖത്തർ പ്രവാസിയുമായിരുന്ന ആലംപാടി ചെറിയാലംപാടിയിലെ ഖത്തർ അബ്ദുൽ ഖാദർ ഹാജി (72) മരണപ്പെട്ടു. ഭാര്യ: മറിയമ്മ, മക്കൾ: ശംസുദ്ധീൻ (ഖത്തർ), അബ്ദുല്ല, അബ്ബാസ് (ഖത്തർ), അഫ്സൽ, ഫൗസിയ, ഫസീല, ഫൗമിദ, മരുമക്കൾ: ഹംസ മുല്ലച്ചേരി, ഷബീർ കുമ്പള, ഹിഷാം തളങ്കര, മുനീറ, ഷാന, സഫ്രീന. സഹോദരങ്ങൾ: പരേതനായ ഖത്തർ മമ്മു ഹാജി, പരേതരായ ബീഫാത്തിമ, ഖദീജ, ആലംപാടിയിലെ കെ.അബ്ദുല്ല കുഞ്ഞി ഹാജിയുടെ ഭാര്യ നഫീസ. മയ്യത്ത് രാത്രി പത്ത് മണിക്ക് ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കും. ഖത്തർ അബ്ദുൽ ഖാദർ ഹാജിയുടെ നിര്യാണത്തിൽ ഐ.എൻ.എൽ, എൻ.വൈ.എൽ, ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

No comments