മുളിയാറിൽ പിടിമുറുക്കിയ മയക്ക് മരുന്ന് മാഫിയയെ അടിച്ചമർത്തും: ഡി വൈ എഫ് ഐ ഡി വൈ എഫ് ഐ പൊവ്വൽ യൂണിറ്റ് സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മുളിയാറിൽ പിടിമുറുക്കിയ മയക്ക് മരുന്ന് മാഫിയയെ അടിച്ചമർത്തും:
ഡി വൈ എഫ് ഐ
ഡി വൈ എഫ് ഐ പൊവ്വൽ യൂണിറ്റ് സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
പൊവ്വൽ :
മുളിയാറിന്റെ മുക്കിലും മൂലയിലും പിടിമുറുക്കിയ ലഹരി മയക്ക് മരുന്ന് മാഫിയ സംഘങ്ങളെ അടിച്ചമർത്താൻ മുൻപന്തിയിൽ നിൽക്കുമെന്നും, വളർന്നുവരുന്ന മക്കളുടെ ഭാവിയോർത്ത് വിഷയത്തിൽ നാട്ടുകാരുടെ പരിപൂർണ്ണ പിന്തുണ ഉണ്ടാവണമെന്നും ഡി വൈ എഫ് ഐ പൊവ്വൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കഞ്ചാവ്, എം ഡി എം എ പോലുള്ള മാരക ലഹരി പദാർത്ഥങ്ങൾ നാട്ടിലാകെ യഥേഷ്ടം ഒഴുകി നടക്കുന്ന ആപൽക്കരമായ അവസ്ഥയാണ്,
15നും 18നും ഇടയിലുള്ള കുട്ടികളാണ് കൂടുതലും ലഹരി മാഫിയയുടെ വലയിൽ പെട്ടുപോകുന്നത്.
നാട്ടിൽ അടുത്തകാലത്ത് നടന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾ അടക്കം നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്ന ലഹരി മാഫിയ വഴി ഉണ്ടായതാണ്.
ലഹരിക്കും സാമൂഹിക തിന്മകൾക്കും എതിരെ ശക്തമായ ജനകീയ കൂട്ടായ്മകൾ നാട്ടിൽ അനിവാര്യമാണെന്നും, ലഹരിക്ക് അടിമപ്പെട്ടു പോയവരെ വേണ്ട കൗൺസിലിംഗ് അടക്കമുള്ളവ നൽകി നേരായ ദിശയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്വം ഡി വൈ എഫ് ഐ ഏറ്റെടുക്കുമെന്നും,മുളിയാറിൽ ഒരു ഡീ അടിക്ഷൻ സെന്റർ കൊണ്ടുവരാൻ ഗവൺമെന്റ് തലത്തിൽ ഇടപെടൽ നടത്തുമെന്നും, പൊവ്വൽ യൂണിറ്റ് കമ്മറ്റി പറഞ്ഞു. ഡി വൈ എഫ് ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം നവീൻ സമ്മേളനം ഉത്ഘാടനം ചെയ്തു
സമ്മേളനത്തിൽ ഡി വൈ എഫ് ഐ പൊവ്വൽ യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് സഖാവ് കെ വി നവീൻ സമ്മേളനം ഉത്ഘാടനം ചെയ്തു,ഡി വൈ എഫ് ഐ മേഖല കമ്മിറ്റി അംഗം സഖാവ് നിഷാന്ത് അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ഫാസിൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു,പ്രസിഡന്റ് റഫീഖ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ ഇപ്രകാരമാണ് 👇🏻
പ്രസിഡന്റ് -റംഷാദ് ചെച്ചു,
സെക്രട്ടറി -ഫാസിൽ റഹ്‌മാൻ,
വൈസ് പ്രസിഡന്റ്-നുഹ്‌മാൻ
ജോയിന്റ് സെക്രട്ടറി-മുനീർ
ജാബിർ പള്ളിക്കാൽ,ഷാബിൽ,
ജാബിദ്,തൈഷീർ,റഷീദ്,അർഷാദ്,

No comments