Breaking News

സംസ്ഥാനത്ത് അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍; പ്രഖ്യാപനവുമായി ആര്‍. ബിന്ദു

 സംസ്ഥാനത്ത് അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍; പ്രഖ്യാപനവുമായി ആര്‍. ബിന്ദു


സംസ്ഥാനത്ത് അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. തുടര്‍ന്ന് താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്‌സ് തുടരാം, അവര്‍ക്ക് ഓണേഴ്‌സ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം നാല് വര്‍ഷ വിരുദ കോഴ്‌സിന്റെ കരിക്കുലം സര്‍വകലാശാലകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും നാല് വര്‍ഷ ബിരുദ കോഴ്‌സ് ആയിരിക്കുമന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവേഷണത്തിന് പ്രാധാന്യം നല്‍കുന്നതായിരിക്കും നാലാം വര്‍ഷം. മൂന്നാം വര്‍ഷത്തില്‍ മാത്രമേ എക്സിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കൂ.


എന്നാല്‍ പഠനം ഇടയ്ക്ക് നിര്‍ത്തിയ കുട്ടികള്‍ക്ക് റീ എന്‍ട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം നാല് വര്‍ഷ ബിരുദ കോഴ്‌സ് നടത്താമെന്നും മന്ത്രി അറിയിച്ചു.

സര്‍വകലാശാലയിലെ സ്ഥിരം വിസി നിയമനത്തിലെ അനശ്ചിതാവസ്ഥ നീങ്ങണമെങ്കില്‍ ഗവര്‍ണര്‍ ഓഡിനന്‍സ് ഒപ്പുവെയ്ക്കണം. അപാകതകള്‍ ഉണ്ടെങ്കില്‍ ഓഡിനന്‍സ് തിരിച്ചയക്കണം, അതും ഉണ്ടായിട്ടില്ല. ഇപ്പോള്‍ യോഗ്യരായിട്ടുള്ളവരാണ് വിസി ചുമതല വഹിക്കുന്നത്. താത്കാലിക ചുമതല ആണെങ്കിലും കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവെയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും, മുഖ്യമന്ത്രി ഗവര്‍ണറോട് സംസാരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

No comments