പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക കെ.എസ്.ടി.യു കുമ്പള ഉപജില്ല സായാഹ്ന ധർണ നടത്തി
പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക
കെ.എസ്.ടി.യു കുമ്പള ഉപജില്ല സായാഹ്ന ധർണ നടത്തി
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു
കുമ്പള: പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസ അധികൃതർക്ക് നൽകിയ അവകാശ പത്രികയിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിൽ ഉടനീളം സംഘടിപ്പിക്കുന്ന ധർണയുടെ ഭാഗമായി കുമ്പള ഉപജില്ല ധർണ കുമ്പള ബസ്റ്റാന്റ് പരിസരത്ത് നടന്നു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് കമാൽ മാസ്റ്റർ അധ്യക്ഷനായി. കുമ്പള ഗ്രാമ പഞ്ചായത്ത് മെമ്പർ യുസുഫ് ഉളുവാർ, ബി.എൻ. മുഹമ്മദലി, ഖലീൽ ബെളിഞ്ചം, ജാഫർ മാസ്റ്റർ, നുഹ്സിന ടീച്ചർ, ഹൈറുന്നിസ ടീച്ചർ, തസ്ലീമ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

No comments