യു.എ.ഇ കെഎംസിസി പള്ളിപ്പുഴ ശാഖാ കമ്മിറ്റി രൂപീകരിച്ചു
യു.എ.ഇ കെഎംസിസി പള്ളിപ്പുഴ ശാഖാ കമ്മിറ്റി രൂപീകരിച്ചു
പ്രസിഡന്റായി അൻസാരി മഹ്മൂദിനേയും ജനറൽ സെക്രട്ടറിയായി നൗഷാദ് ഇബ്രാഹീമിനേയും ട്രഷറർ സ്ഥാനത്തേക്ക് ഷരീഫ് യൂസുഫിനേയും ഒർഗനൈസിംഗ് സെക്രട്ടറിയായി ബഷീർ റഹ്‌മാനെയും തിരഞ്ഞെടുത്തു
ഷാർജ : 28/06/2023 ബുധാനാഴ്ച ഷാർജ KMCC ഹാളിൽ വെച്ച് നടന്ന "ലിഖാ അൽ ഹുബ്ബ്" സ്നേഹ സംഗമം പരിപാടിയിൽ വെച്ച് പള്ളിപ്പുഴ ശാഖാ KMCC UAE കമ്മിറ്റി രൂപീകൃതമായി. പ്രസിഡന്റായി അൻസാരി മഹ്മൂദിനേയും ജനറൽ സെക്രട്ടറിയായി നൗഷാദ് ഇബ്രാഹീമിനേയും ട്രഷറർ സ്ഥാനത്തേക്ക് ഷരീഫ് യൂസുഫിനേയും ഒർഗനൈസിംഗ് സെക്രട്ടറിയായി ബഷീർ റഹ്‌മാനെയും തിരഞ്ഞെടുത്തു. അൻസാരി മഹ്മൂദിന്റെ അധ്യക്ഷതയിൽ നടന്ന യോഗം നൗഷാദ് ഇബ്രാഹിം സ്വാഗതം പറയുകയും കാസറഗോഡ് ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് കെ.ഇ.എ. ബക്കർ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ കെ.ഇ.എ ബക്കർ സാഹിബിനുള്ള സ്നേഹോപഹാരം ഉപദേശക സമിതി അംഗം ബി.കെ അബ്ദുല്ല നൽകി ആദരിച്ചു.
കമ്മിറ്റി മറ്റു ഭാരവാഹികളായി
ജലീൽ, അനസ്, അറഫാത്ത്, ഇർഫാൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ഹുസ്സൻ, അസ്ലം, ഹാരിസ് ദാനത്ത്, അഷ്‌റഫ് എന്നിവർ വൈസ് പ്രസിഡന്റുമാരായും മുഹമ്മദലി, സിദ്ധീഖ്, സാദിഖ് മൂസ, ഇംതിയാസ്, നിഷാദ്, ശംസീർ എന്നിവർ കോ-ഓർഡിനേറ്റർമാരായും യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. അഫ്‌സൽ ദാനത്ത്, ശംസീർ, ഷരീഫ് ഹംസ, ബഷീർ കപ്പൽ, അബ്ബാസ് ഹസൈനാർ, ഹനീഫ് അഹ്മദ്, നാസർ അബൂബക്കർ, സാബിർ, ഹാരിസ്, അബ്ദുൽ ഖാദർ, സുലൈം, നിയാസ്, കബീർ, ഹസ്സൻ, നിസാമുദ്ധീൻ, നാസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബഷീർ റഹ്മാൻ നന്ദി രേഖപ്പെടുത്തി.

No comments