Breaking News

കെഎസ്ഇബി എംവിഡി പോര് വീണ്ടും; ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി, വൈദ്യുതി ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു

 കെഎസ്ഇബി എംവിഡി പോര് വീണ്ടും; ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി, വൈദ്യുതി ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു



തിരുവനന്തപുരം: കെഎസ്ഇബി എംവിഡി പോര് വീണ്ടും മുറുകുന്നു. വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫീസ് ഊരി. വൈദ്യുതി ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. ഈ മാസം 26ന് . 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെയാണ് ഫ്യൂസ് ഊരുന്ന നടപടിയിലേക്ക് കടന്നത്.

കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയിരുന്നു. ബില്ലടയ്ക്കാൻ വൈകിയാലും സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എംവിഡി പറയുന്നു.

അടിയന്തിര ഫണ്ടിൽ നിന്ന് പണമെടുത്ത് ബില്ലടച്ച ശേഷമാണു വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. ഇത് സമൂഹമാധ്യമങ്ങളിൽ മറ്റും വലിയ രീതിയിലുള്ള ചർച്ചയായിരുന്നു.

ലൈൻ വർക്കിനായി തോട്ടിയുമായി പോയ കെഎസ്ഇബി വാഹനമാണ് എ.ഐ കാമറയിൽ പതിഞ്ഞത്. ഇതിന് പിന്നാലെയാണ് 20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് നോട്ടീസ് അയച്ചത്. ശേഷം വകുപ്പുകൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു.

No comments