പാലക്കാട് ഫുട്ബോൾ ലോകകപ്പിന്‍റെ പേരിൽ കോടികളുടെ തട്ടിപ്പ് പ്രതി വിദേശത്തേക്ക് മുങ്ങി
പാലക്കാട് ഫുട്ബോൾ ലോകകപ്പിന്‍റെ പേരിൽ കോടികളുടെ തട്ടിപ്പ്
പ്രതി വിദേശത്തേക്ക് മുങ്ങി
പാലക്കാട്: ഫുട്ബോൾ ലോകകപ്പിന്‍റെ പേരിൽ കോടികളുടെ തട്ടിപ്പ്. ലോകകപ്പിനായി ഇലക്ട്രിക് ഉപകരണങ്ങൾ വിതരണം ചെയ്യാൻ ടെൻഡർ ലഭിച്ചെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഐടി കമ്പനി നടത്തുന്ന മണ്ണാർക്കാട് ചന്തപ്പടി സ്വദേശി റിഷാബിനെതിരെയാണ് പരാതി. റിഷാബിനെതിരെ കേസെടുത്തെങ്കിലും ഇയാൾ വിദേശത്തേക്ക് മുങ്ങി.
അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടെയാണ് ഈ വലിയ തട്ടിപ്പിന് ഇരയായത്. ലാപ്ടോപ്പും ഇലക്ട്രിക് ഉപകരണങ്ങളും ഖത്തർ ലോകകപ്പിന് വിതരണം ചെയ്യാൻ ടെൻഡർ ലഭിച്ചു എന്ന് പറഞ്ഞാണ് പലരിൽ നിന്നുമായി പണം വാങ്ങിയത്.
കോടതി നിർദ്ദേശപ്രകാരം മണ്ണാർക്കാട് പോലീസ് റിഷാബിനെതിരെ കേസെടുത്തു. റിഷാബിന്റെ ഭാര്യയും, മാതാവും സഹോദരനും ഉൾപ്പെടെ 7 പേർ കൂടി കേസിലെ പ്രതികളാണ്. വിദേശത്തേക്ക് കടന്ന റിഷാബിനെ കുറിച്ച് യാതൊരു വിവരവുമില്ല. റിഷാബ് ഖത്തറിൽ തന്നെ ഉണ്ടെന്നാണ് സൂചന.
No comments