Breaking News

മദ്യ മയക്ക് മരുന്ന് മാഫിയ സംഘം മകനെ മർദിച്ചതായി പരാതി,മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

കാസർകോട്: ഇക്കഴിഞ്ഞ ദിവസം കാസർകോട് തായലങ്ങാടിയിൽ ബൈക്കുകൾ തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ട് നടന്ന വാക്ക് തർക്കം പോലീസ് പറഞ്ഞ് തീർത്ത് വീട്ടിലേക്കയച്ച തന്റെ മകൻ അനസിനെ പത്തോളം ബൈക്കുകളിലായി വീട്ടിലെത്തിയ യുവാക്കൾ വീട്ടിൽ നിന്നും പിടിച്ചിറക്കി തെരുവിലിട്ട് അതിക്രൂരമായി മർദ്ദിച്ച് കൊല്ലാൻ ശ്രമിക്കുകയും, മാരകമായി പരിക്കേറ്റ മകന്റെ ഒരു കണ്ണ് പൂർണ്ണമായും അടിയുടെ ആഘാതത്തിൽ തകർന്നിരിക്കുകയാണെന്നും, സ്നേഹിതൻ ഇജാസിനെ മർദിക്കുകയും ബൈക്ക് നശിപ്പിച്ചിരിക്കയാണെന്നും, രണ്ട് പേരെയും വിദഗ്ദ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കയാണെന്നും ഫോർട്ട് ക്രോസ് റോഡിലെ അനസിന്റെ മാതാവ് സുഹറാബിഎൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും അയച്ചപരാതിയിൽ പറയുന്നു.
ആ ക്രമത്തിൽ പങ്കെടുത്ത യുവാക്കൾ മദ്യ-മയക്ക് മരുന്ന് മാഫിയകളിൽ പെട്ടവരും, രാഷ്ട്രീയമായും സാമ്പത്തികമായും കഴിവുള്ളവരായതിനാൽ പോലീസിന് മേൽ സമ്മർദ്ദം ചെലുത്താൻ സാദ്ധ്യതയുള്ളതിനാൽ കാസർകോടിന് പുറത്ത് നിന്നുമുള്ള അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും, പ്രദേശത്തെ സാമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ സർക്കാർ മുൻകൈയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

No comments