Breaking News

വർണ്ണാഭമായി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം

 വർണ്ണാഭമായി
സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം 

സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ വർക്കിങ് സെക്രട്ടറിയുമായ മാണിക്കോത്ത് അബ്ദുള്ള മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു


ദേളി : സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വർണ്ണാഭമായി.ഹാപ്പി ഡേ എന്ന ശീർഷകത്തിൽ നടത്തിയ പരിപാടി കുഞ്ഞുകുരുന്നുകൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരേ സമയം കൺകുളിർമ്മയായി.സ്കൂൾ പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദ് അലിയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ വർക്കിങ് സെക്രട്ടറിയുമായ മാണിക്കോത്ത് അബ്ദുള്ള മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.സഅദിയ സ്കൂൾ മാനേജർ എം എ അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി,ഹാജി ഹുസൈൻ കടവത്ത് ആശംസ പ്രഭാഷണം നടത്തി.അഡ്മിനിസ്ട്രേറ്റർ സാദിഖ് ആവള,ട്രാൻസ്‌പോർട് മാനേജർ മുഹമ്മദ് ജബ്ബാർ അക്കാദമിക് കോർഡിനേറ്റർമാരായ ഷബീർ,അസ്മ,ഖാലിദ് സഅദി,ഹിബത്തുല്ലാഹ് അഹ്‌സനി എന്നിവർ സംബന്ധിച്ചു.

No comments