Breaking News

മുളിയാർ, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടാനക്കൂട്ടങ്ങളെ ഉടൻ തുരത്തണം കേരള കർഷക സംഘം കാറഡുക്ക ഏരിയ കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകി

 മുളിയാർ, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന

കാട്ടാനക്കൂട്ടങ്ങളെ ഉടൻ തുരത്തണം

കേരള കർഷക സംഘം കാറഡുക്ക ഏരിയ കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകി


കാറഡുക്ക : മുളിയാർ, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടാനക്കൂട്ടങ്ങളെ ഉൾവനങ്ങളിലേക്ക് എത്രയും വേഗം തുരത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കർഷകസംഘം കാറഡുക്ക ഏരിയ കമ്മിറ്റി ജില്ലാ കലക്ടർക്ക് നിവേദനം നൽകി. ഇന്നലെ രാത്രിയിലും കാനത്തൂരിൽ വ്യാപകമായി കൃഷി നശിപ്പിക്കപെട്ടു .വന്യമൃഗശല്യം കാരണം കർഷകർ പൊറുതിമുട്ടിയെന്ന് നിവേദനത്തിൽ പറയുന്നു .നിവേദകസംഘത്തിൽ കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് എ.ചന്ദ്രശേഖരൻ, ഏരിയ സെക്രട്ടറി ഇ.മോഹനൻ, പ്രസിഡണ്ട് എ.വിജയകുമാർ, വൈസ് പ്രസി.കെ.ദാമോദരൻ മാസ്റ്റർ, ജോ. സെക്രട്ടറി കെ. നാരായണൻ എന്നിവർ ഉണ്ടായിരുന്നു. എത്രയും വേഗം ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ നിവേദകസംഘത്തിന്നു ഉറപ്പു നൽകി

No comments