Happy birthday KING LEO.... നന്ദി ലിയോ.., ഫുട്ബോളിന്റെ സൗന്ദര്യം പൂര്‍ണതയില്‍ കാണിച്ചു തന്നതിന്, തോല്‍വികള്‍ക്കും യാതനകള്‍ക്കും അവസാനം ഒരു പുലരി ഉണ്ടാവും എന്ന പ്രതീക്ഷ തന്നതിന്
Happy birthday KING LEO....
നന്ദി ലിയോ.., ഫുട്ബോളിന്റെ സൗന്ദര്യം പൂര്‍ണതയില്‍ കാണിച്ചു തന്നതിന്, തോല്‍വികള്‍ക്കും യാതനകള്‍ക്കും അവസാനം ഒരു പുലരി ഉണ്ടാവും എന്ന പ്രതീക്ഷ തന്നതിന്
നിങ്ങള്‍ കേട്ടിട്ടില്ലേ? യുദ്ധത്തില്‍ തോറ്റ് കരഞ്ഞു കലങ്ങിയ കണ്ണുമായി മടങ്ങിയ സ്‌കോട്ട് രാജാവ് റോബര്‍ട്ട് ബ്രൂസ് ഒരു ചിലന്തിയെ കണ്ടു. അത് ഒരു വല നെയ്യാന്‍ ശ്രമിക്കുന്നു, പരാജപ്പെടുന്നു. വീണ്ടും വീണ്ടും വീണ്ടും വല നെയ്തു പരാജയപ്പെടുന്നു. എന്നാല്‍ തളരാതെ വീണ്ടും വല നെയ്തു വിജയിക്കുന്നു. ഇത് കണ്ട് ഉത്തേജിതനായി അദ്ദേഹം തിരിച്ചു യുദ്ധഭൂമിയില്‍ എത്തി മഹാബാലവന്മാരായ ഇംഗ്‌ളീഷ് രാജാക്കന്മാരെ തച്ചു തകര്‍ത്തു രാജ്യത്വം പ്രാപിക്കുന്നു. ഏതാണ്ട് ഈ കഥയോട് സാമ്യം ചൊല്ലാവുന്ന എന്നാല്‍ അതിലും ത്രില്ലിംഗ് ആയ കഥ. കഥയല്ല, യാഥാര്‍ഥ്യം.. അല്ലെങ്കില്‍ ജീവിതം.
ബ്‌ളാഗ്രുന ജേഴ്‌സിയില്‍ ഈരെഴു പതിനാല് ലോകവും കാല്‍ക്കീഴില്‍ ഒതുക്കിയിട്ടും, പ്രബലരെ എല്ലാം മുട്ട് കുത്തിച്ചിട്ടും തന്റെ സ്വന്ത രാജ്യത്ത് തല താഴ്ത്തി നിക്കേണ്ടി വന്ന ഒരു രാജാവിന്റെ കഥ. താന്‍ ഏറ്റവുംമുന്നില്‍ നിന്ന് പട നയിച്ച ലോക കിരീടവും രാജ്യത്തിനു വേണ്ടി കളിച്ച മറ്റു മൂന്നു ഫൈനലും തോറ്റു ഹതാശനായി സകല പഴികളും ഏറ്റു യുദ്ധഭൂമിയില്‍ തളര്‍ന്നിരുന്ന രാജാവിന്റെ കഥ.
അവിടെ നിന്നും തന്നില്‍ വിശ്വാസം നഷ്ടപ്പെടാത്ത ഒരായിരംപേരുടെ അഭ്യര്‍ത്ഥനയാല്‍ തിരികെ വന്ന് തനിക്കും രാജ്യത്തിനും വേണ്ടി ഉയിര്‍ കൊടുക്കാന്‍ തയാറായ പോരാളിയുടെ കഥ. തന്റെ പുതിയ പടയുമായി വര്‍ദ്ധിത വീര്യത്തോടെ യുദ്ധം ചെയ്ത വീരന്റെ കഥ. ഭൂഖണ്ഡങ്ങളും വിശ്വവും വെട്ടിപ്പിടിച്ചു തന്റെ നാടിന്റെ നെടുംതൂണും അനിഷേധ്യ നായകനുമായിമാറിയ കാല്‍പ്പന്തിന്റെ ചക്രവര്‍ത്തിയുടെ കഥ.
പോരാട്ടങ്ങളുടെ ബാല്യകൗമാരങ്ങള്‍ കടന്ന് യൗവനത്തിന്റെ അസ്തമയമെന്നു തോന്നുമ്പോള്‍ പോലും ഇനിയും ഒരുപാട് യുദ്ധങ്ങള്‍ക്ക് ഞാന്‍ പ്രാപ്തനാണ് എന്ന് ലോകത്തോട് പ്രഖ്യാപിക്കുന്ന ലോകഫുട്ബോള്‍ കണ്ട ഇതിഹാസങ്ങളുടെ ഇതിഹാസത്തിന്, ഫുട്ബോളിന്റെ ഒരേയൊരു ചക്രവര്‍ത്തിക്ക് ഇന്ന് പിറന്നാളാണ്. ഒരുപക്ഷെ അയാളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു പിറന്നാള്‍..
നന്ദി ലിയോ.. ഈ ഭൂമിയില്‍ മനുഷ്യ രാശി പല യുഗങ്ങള്‍ താണ്ടിയിട്ടും ഞങ്ങളുടെ കാലഘട്ടത്തില്‍ തന്നെ വന്ന് ജനിച്ചതിനു, ഫുട്ബോളിന്റെ സൗന്ദര്യം പൂര്‍ണതയില്‍ കാണിച്ചു തന്നതിന്. തോല്‍വികള്‍ക്കും യാതനകള്‍ക്കും അവസാനം ഒരു പുലരി ഉണ്ടാവും എന്ന പ്രതീക്ഷ തന്നതിന്.
Thank you for being here, Happy birthday KING LEO..
No comments