സ്വർണവിലയില്‍ വീണ്ടും വർധനവ് പവന് 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 43,400 രൂപയാണ് ഇന്നത്തെ വില
സ്വർണവിലയില്‍ വീണ്ടും വർധനവ്
പവന് 80 രൂപ കൂടി
ഒരു പവന്‍ സ്വര്‍ണത്തിന് 43,400 രൂപയാണ് ഇന്നത്തെ വില
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തിലെ സ്വര്‍ണവിപണയില്‍ വില കൂടുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 43,400 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടര്‍ന്ന ശേഷമാണ് വീണ്ടും വില വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5425 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 43320 രൂപയും ഗ്രാമിന് 5425 രൂപയുമായിരുന്നു ഇന്നലത്തെ വില.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. വിപണി നിരക്ക് 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. വിപണി വില 103 രൂപയാണ്.
No comments