Breaking News

സാമൂഹിക ജീർണതക്കെതിരെ മഹല്ല് കമ്മിറ്റികൾ ഉണർന്നു പ്രവർത്തിക്കണം എസ് എം എഫ് മുളിയാർ പഞ്ചായത്ത് കൺവെൻഷൻ

 സാമൂഹിക ജീർണതക്കെതിരെ മഹല്ല് കമ്മിറ്റികൾ ഉണർന്നു പ്രവർത്തിക്കണം

എസ് എം എഫ് മുളിയാർ പഞ്ചായത്ത് കൺവെൻഷൻ


മഹല്ലുകളിൽ നടന്നുവരുന്ന സാമൂഹിക ജീർണതക്കെതിരെയും ജനങ്ങളുടെ സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക സാമ്പത്തിക മേഖലകളിലെ കാര്യക്ഷമതക്കും വേണ്ടി മഹല്ല് കമ്മിറ്റികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് എസ് എം എഫ് മുളിയാർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു

മരണപ്പെട്ടു പോയ എസ് എം എഫ് ട്രഷററും മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കാരുണ്യ പ്രവർത്തനരംഗത്ത് നിസ്വാർത്ഥ സേവകനുമായിയിരുന്ന കെ എം അബ്ദുല്ല ഹാജിയുടെ മഗ്ഫിറത്തിന് വേണ്ടി പ്രാർത്ഥന നടത്തി പ്രസിഡന്റ് എ പി ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ബി കെ ഹംസ ആലൂർ സ്വാഗതം പറഞ്ഞു ജില്ല വർക്കിങ്ങ് പ്രസിഡന്റ് അബ്ബാസ് ഹാജി കല്ലെട്ര ഉത്ഘാടനം ചെയ്തു മണ്ഡലം വർക്കിങ്ങ് പ്രസിഡന്റ് എ ബി ഷാഫി, താജുദ്ധീൻ ചെമ്പിരിക്ക,
ബി എം അബൂബക്കർ, എം എസ് ശുകൂർ, ഹമീദ് ഹാജി ചമ്പിലൻകൈ, ഷാഫി ഹാജി കാലിപള്ളം, മുഹമ്മദ്‌ കുഞ്ഞി കോട്ടൂർ, എ കെ യൂസുഫ്, മൊയ്തു മണയംഗോഡ്, പ്രസംഗിച്ചു.

No comments