Breaking News

ലോറിയും ബൈക്കും കൂട്ടിയിടിച്ച് പാലക്കാട് നവവധു മരിച്ചു

 ലോറിയും ബൈക്കും കൂട്ടിയിടിച്ച് പാലക്കാട് നവവധു മരിച്ചു


പാലക്കാട്. കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് പുതുശ്ശേരി കുരിടിക്കാട് നവവധു മരിച്ചു. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശി അനീഷയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ നില ഗുരുതരമാണ്.

നെന്മാറ കുനിശേരിയില്‍ ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഇരുവരും കോയമ്പത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. അപകടത്തില്‍ പെട്ട ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനീഷയുടെ ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. ജൂണ്‍ നാലിനായിരുന്നു ഇരുവരുടെയും വിവാഹം.

No comments