Breaking News

പ്ലേ സ്‌റ്റോറിലെ രണ്ട് ആപ്പുകൾ ഉപയോക്താക്കളുടെ ഡാറ്റ ​ചൈനയിലേക്ക് ചോർത്തുന്നതായി കണ്ടെത്തൽ; ഇവ ഫോണിലുള്ളവർ ശ്രദ്ധിക്കുക !

 പ്ലേ സ്‌റ്റോറിലെ രണ്ട് ആപ്പുകൾ ഉപയോക്താക്കളുടെ ഡാറ്റ ​ചൈനയിലേക്ക് ചോർത്തുന്നതായി കണ്ടെത്തൽ; ഇവ ഫോണിലുള്ളവർ ശ്രദ്ധിക്കുക !


ഗൂഗിൾ പ്ലേ സ്‌റ്റോറിൽ അപകടകാരികളായ രണ്ട് ഫയൽ മാനേജ്‌മെന്റ് ആപ്ലിക്കേഷനുകൾ സുരക്ഷാ ഗവേഷകർ കണ്ടെത്തി. അപകടഭീഷണി ഉയർത്തുന്ന ഈ ആപ്പുകൾ 1.5 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്‌തു കഴിഞ്ഞു എന്നതാണ് സ്ഥിതിഗതികൾ കൂടുതൽ ആശങ്കാജനകമാക്കുന്നത്. ആപ്പുകളിൽ അടങ്ങിയിരിക്കുന്ന ഉപയോക്താക്കളുടെ ഡാറ്റ ചൈനയിലെ പല അപകടകരമായ സെർവറുകളിലേക്ക് അയക്കുന്നതായും കണ്ടെത്തി കഴിഞ്ഞു.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒളിഞ്ഞിരിക്കുന്ന രണ്ട് സ്പൈവെയറുകൾ ഞങ്ങൾ കണ്ടെത്തി, ഇത് 1.5 ദശലക്ഷം ഉപയോക്താക്കളെ ബാധിക്കുന്നവയാണ്. രണ്ട് ആപ്ലിക്കേഷനുകളും ഒരേ ഡവലപ്പറിൽ നിന്നുള്ളവയാണ്. മാത്രമല്ല, ഇവ രണ്ടും ഫയൽ മാനേജ്‌മെന്റ് ആപ്ലിക്കേഷനുകളായി നിലനിൽക്കുകയും സമാനമായ അപകടകരമായ സ്വഭാവങ്ങൾ കാണിക്കുകയും ചെയ്യുന്നുണ്ട്’ സൈബർ സുരക്ഷാ കമ്പനിയായ പ്രാഡിയോ പറഞ്ഞു

കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റയിൽ ഉപയോക്താക്കളുടെ കോൺടാക്റ്റ് ലിസ്റ്റുകൾ, ഇമെയിൽ, സോഷ്യൽ നെറ്റ്‌വർക്കുകൾ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ ഉള്ളടക്കങ്ങൾ, ലൊക്കേഷൻ, നെറ്റ്‌വർക്ക് ദാതാവിന്റെ പേര് തുടങ്ങി നിരവധി വിവരങ്ങൾ അടങ്ങിയിട്ടുണ്ട്.

ആദ്യത്തെ ആപ്പ് ഒരു ദശലക്ഷത്തിലധികം ഇൻസ്റ്റാളുകളുള്ള ‘ഫയൽ റിക്കവറി & ഡാറ്റ റിക്കവറി’ ആണ്. മറ്റൊന്ന് ‘ഫയൽ മാനേജർ’ ആണ്. ഇതിന് 5,00,000-ത്തിലധികം ഇൻസ്റ്റാളുകളുണ്ടായിരുന്നു. രണ്ട് ആപ്പുകളും അപ്‌ലോഡ് ചെയ്‌തത് പബ്ലിഷർ ആയ വാങ് ടോം ആണ്.

No comments