Breaking News

ഖത്തർ എക്സ്പോ 2023; വളണ്ടിയർ സേവനത്തിന് അവസരം

 ഖത്തർ എക്സ്പോ 2023; വളണ്ടിയർ സേവനത്തിന് അവസരം



ദോഹ: ഖത്തര്‍ ഹോര്‍ട്ടികള്‍ച്ചര്‍ എക്‌സ്‌പോ 2023ന് വളണ്ടിയര്‍മാരായി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. രണ്ടാഴ്ചക്കകം രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ദോഹ എക്‌സ്‌പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അല്‍ ഖൗറി അറിയിച്ചു. ‍മേളയുടെ സു​ഗമമായ പ്രവർത്തനത്തിനായി 4000ത്തോളം വളണ്ടിയർമാരെയാണ് ആവശ്യം. ദോഹ എക്സ്പോ ഔദ്യോഗിക വെബ്സൈറ്റ്, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി വളണ്ടിയർ രജിസ്ട്രേഷൻ വിവരം അറിയിക്കും. വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും വളണ്ടിയർമാരെ തിരഞ്ഞെടുക്കുകയെന്ന് അദ്ദേ​ഹം പറഞ്ഞു. ആറുമാസം നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോ ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28 വരെയാണ്.

കൃ​ഷി​യും ഹ​രി​ത​വ​ത്ക​ര​ണ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മെ​ല്ലാം അ​ടി​സ്ഥാ​ന​മാ​വു​ന്ന അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സ്​​പോ​ക്ക് ആ​ദ്യ​മാ​യാ​ണ് ഒ​രു ഗ​ൾ​ഫ് രാ​ജ്യം വേ​ദി​യൊ​രു​ക്കു​ന്ന​ത്. മ​രു​ഭൂ​മി​യു​ടെ മ​ണ്ണി​ൽ മേ​ള​യെ​ത്തു​മ്പോ​ൾ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും മ​രു​ഭൂ​വ​ത്ക​ര​ണ​ത്തി​നെ​തി​രാ​യ സ​ന്ദേ​ശ​വു​മെ​ല്ലാം പ്ര​ധാ​ന​മാ​യി മാ​റും. അ​ൽ ബി​ദ പാ​ർ​ക്ക് വേ​ദി​യാ​കു​ന്ന ദോ​ഹ എ​ക്സ്​​പോ​ക്ക് 17 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ഇ​ട​മാ​ണ് ഒ​രു​ക്കു​ന്ന​ത്. പാ​ർ​ക്കി​ലെ ​എ​ക്സ്​​പോ വേ​ദി​യിൽ മൂ​ന്നു മേ​ഖ​ല​ക​ളിലായി തി​രി​ച്ചാ​യി​രി​ക്കും വ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി മുപ്പത് ലക്ഷത്തോളം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് എ​ക്സ്പോ​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 80 രാ​ജ്യ​ങ്ങ​ളു​ടെ പ​വലി​യ​നു​ക​ളാ​ണ് ദോ​ഹ എ​ക്‌​സ്‌​പോ​യി​ൽ ഉ​യ​രു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു മാ​സം മു​മ്പേ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കാ​ൻ എ​ക്സ്പോ ന​ഗ​രി സ​ജ്ജ​മാ​വു​മെ​ന്ന് ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അൽ ഖൗറി അറിയിച്ചിരുന്നു.

No comments