Breaking News

ഏഴ് വലിയ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണു, അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

 ഏഴ് വലിയ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണു, അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം



കൊച്ചി: ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ഏറണാകുളം ജില്ലയിലെ ഏലൂരിലാണ് സംഭവം. അസം സ്വദേശി ധന്‍ കുമാര്‍ ആണ് മരിച്ചത്.

ഇരുപത് വയസ്സായിരുന്നു. ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഏഴ് വലിയ ഗ്ലാസ് പാളികളാണ് ധന്‍ കുമാറിന്റെ ദേഹത്തേക്ക് പതിച്ചത്.

ചില്ലുപാളികളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിയ്ക്കാനായില്ല

No comments