ജാമ്യ ഇളവ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം, മദനിക്ക് പിതാവിനെ കാണാതെ മടങ്ങേണ്ടി വരും
ജാമ്യ ഇളവ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം, മദനിക്ക് പിതാവിനെ കാണാതെ മടങ്ങേണ്ടി വരും
ജാമ്യ ഇളവ് അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ പിതാവിനെ കാണാതെ മടങ്ങേണ്ടി വരുന്ന അവസ്ഥയിലാണ് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം മെഡിക്കല്‍ ആശുപത്രിയില്‍ ചികല്‍സയിലാണ് അബ്ദുള്‍ നാസര്‍ മദനി. ഗുരുതാരവസ്ഥയിലായ പിതാവിനെ കാണാനാണ് പത്ത് ദിവസം മദനിക്ക് ജാമ്യ ഇളവ് നല്‍കിയത്.
ആരോഗ്യാവസ്ഥ അപടകത്തിലായത് മൂലം ബാംഗ്‌ളൂരിലേക്കുള്ള മദനിയുടെ മടക്കവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ക്രിയാറ്റിന്റെ അളവ് വളരെ കൂടതലായത് കൊണ്ടും രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ധിക്കുന്നത് കൊണ്ടും മദനിക്ക് യാത്ര ചെയ്യാന്‍ പാടില്ലന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പിതാവിനെ കാണാനായി കേരളത്തിലെത്തിയെങ്കിലും ആ ആഗ്രഹം സാധിക്കാതെ അദ്ദേഹത്തിന് മടങ്ങേണ്ടി വരുമെന്നാണ് കരുതുന്നത് സുപ്രീം കോടതി അനുവദിച്ച ജാമ്യ ഇളവ് തീരാന്‍ ഇനി ഏതാനും മണിക്കുറുകള്‍ മാത്രമേയുള്ളു.മകനെ കാണണമെന്നാണ് തന്റെ ആഗ്രഹമെങ്കിലും ശാരീരികവസ്ഥ മോശമായത് കൊണ്ട് യാത്ര ചെയ്യാന്‍ കഴിയുന്നില്ലന്നാണ് മദനിയുടെ പിതാവ് പറഞ്ഞത്.
No comments