മുള്ളേരിയ ലയൺസ് ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ഗ്രാമ പഞ്ചായത്ത് മെമ്പർ എസ് ആർ സത്യവതി ഉദ്ഘാടനം ചെയ്തു
മുള്ളേരിയ ലയൺസ് ക്ലബ്ബ് സൗജന്യ മെഡിക്കൽ
ക്യാമ്പ് നടത്തി
ഗ്രാമ പഞ്ചായത്ത് മെമ്പർ എസ് ആർ സത്യവതി ഉദ്ഘാടനം ചെയ്തു
മുള്ളേരിയ: ലയൺസ് ക്ലബ്ബ് ഓഫ് മുള്ളേരിയ ആഭിമുഖ്യത്തിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി, കൊട്ടംകുഴി യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ കൊട്ടംകുഴി സ്കൂളിൽ വെച്ചു സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും
സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ എസ് ആർ സത്യവതി ഉദ്ഘാടനം ചെയ്തു.
രാഹുൽ അധ്യക്ഷത വഹിച്ചു.
ലയൺസ് സോൺ ചെയർമാൻ ഷാഫി ചൂരിപ്പള്ളം, പ്രസിഡണ്ട് ഇ. വേണുഗോപാലൻ, വിനോദ് മേലത്ത്, ജയരാജ്, ജയപ്രകാശ്, എന്നിവർ സംസാരിച്ചു.
കൊട്ടംകുഴിയിലെയും പരിസര പ്രദേശത്തെയും നൂറിലധികം പേരെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകി.

No comments