സഹല്‍ വമ്പന്‍ തുകയ്ക്ക് മോഹന്‍ ബഗാനിലേക്ക്, പകരം ക്യാപ്റ്റനെ വാങ്ങി ബ്ലാസ്റ്റേഴ്‌സ്
സഹല്‍ വമ്പന്‍ തുകയ്ക്ക് മോഹന്‍ ബഗാനിലേക്ക്, പകരം ക്യാപ്റ്റനെ വാങ്ങി ബ്ലാസ്റ്റേഴ്‌സ്
മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്ന റിപ്പോര്‍ട്ടുകള്‍ക്ക് സത്യമാകുന്നു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിലേക്കാണ് താരം ചേക്കേറുന്നത്. കൈമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും അന്തിമധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
രണ്ടു കോടിയിലധികം രൂപയ്ക്കാണ് ട്രാന്‍സ്ഫര്‍. 2.5 കോടി രൂപ ട്രാന്‍സ്ഫര്‍ ഫീ നല്‍കി സഹലിനെ റാഞ്ചുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ തുക സംബന്ധിച്ച് വ്യക്തതയില്ല. സമദിനു പകരം മോഹന്‍ ബഗാന്‍ ക്യാപ്റ്റന്‍ പ്രീതം കോട്ടാല്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് വരും.
നീണ്ട ആറ് വര്‍ഷത്തിന് ശേഷമാണ് സഹല്‍ അബ്ദുല്‍ സമദ് ബ്ലാസ്റ്റേഴ്സ് വിടുന്നത്. സഹല്‍ ഈ സീസണില്‍ ക്ലബ് വിടുമെന്ന അഭ്യുവഹം നേരത്തെ തന്നെ ശക്തമായിരുന്നു. സൗദി ക്ലബ്ബുമായി ചേര്‍ന്ന് സഹലിന്റെ പേര് നേരത്തെ തന്നെ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ പുറത്തുവന്നതാണ്. എന്നിരുന്നാലും ഇത്തരത്തില്‍ ഒരു ട്രാന്‍സ്ഫറിലൂടെ സഹല്‍ പോകുന്നത് കേരളത്തിന് വലിയ നഷ്ടമായിരിക്കും.
നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉള്ള ലക്ഷ്യത്തില്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് ഈ ട്രാന്‍സ്ഫറിന് സമ്മതിച്ചിരിക്കാം. എന്തിരുന്നാലും സഹലിനെ പോലെ ഒരു താരത്തിന് പകരക്കാരനെ കണ്ടെത്തുക ബ്ലാസ്റ്റേഴ്‌സിന് ബുദ്ധിമുട്ടായിരിക്കും. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിട്ടാണ് സഹല്‍ അറിയപ്പെടുന്നത്.

No comments