മദ്യലഹരിയില്‍ അച്ഛനെടുത്തെറിഞ്ഞ ഒന്നരവയസ്സുകാരി ആശുപത്രിയില്‍, അപകടനില തരണം ചെയ്തു
മദ്യലഹരിയില്‍ അച്ഛനെടുത്തെറിഞ്ഞ ഒന്നരവയസ്സുകാരി ആശുപത്രിയില്‍, അപകടനില തരണം ചെയ്തു
കൊല്ലം: മദ്യലഹരിയില്‍ അച്ഛനെടുത്തെറിഞ്ഞു പരുക്കേറ്റ മകള്‍ അപകടനില തരണം ചെയ്തു. കൊല്ലത്താണ് ദാരുണ സംഭവം. ഒന്നരവയസ്സുകാരിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോള്‍. കുട്ടിയുടെ സംരക്ഷണം ഇന്നലെ ശിശുക്ഷേമസമിതി ഏറ്റെടുത്തിരുന്നു.
കുട്ടിയെ വലിച്ചെറിഞ്ഞതിന്റെ ആഘാതത്തില്‍ തലയുടെ പുറകു വശത്ത് ഗുരുതര പരുക്കായിരുന്നുവെന്നും ആരോഗ്യസ്ഥിതിയും മോശമായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.
തിരുനെല്‍വേലിയില്‍ നിന്ന് എട്ടുമാസം മുന്‍പ് കൊല്ലത്തെത്തിയ ചിന്നക്കട കുറവന്‍പാലത്ത് മുരുകനും മാരിയമ്മയും മദ്യപിക്കുന്നതിനിടെയായിരുന്നു സംഭവം. അടുത്തു വന്ന കുട്ടിയെ മുരുകന്‍ എടുത്തെറിയുകയായിരുന്നു.
കുഞ്ഞിനെ പരുക്കേല്‍പ്പിച്ച അച്ഛന്‍ മുരുകനെ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. ജെജെ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

No comments