Breaking News

സാഹിത്യോത്സവ് വിദ്യാർത്ഥികളോട് പ്രതിബദ്ധതയുള്ള സംഘടനയുടെ കർത്തവ്യം കുഞ്ഞി കൃഷ്ണൻ അമ്പലത്തറ എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

 സാഹിത്യോത്സവ്

വിദ്യാർത്ഥികളോട് പ്രതിബദ്ധതയുള്ള സംഘടനയുടെ കർത്തവ്യം

കുഞ്ഞി കൃഷ്ണൻ അമ്പലത്തറ


എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം



മുള്ളേരിയ; എസ് എസ് എഫ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവുകൾ വിദ്യാർത്ഥികളോട് പ്രതിബദ്ധതയുള്ള സംഘടനയുടെ കർത്തവ്യമാണെന്ന് പ്രശസ്ത എഴുത്തുകാരൻ കുഞ്ഞി കൃഷ്ണൻ അമ്പലത്തറ പ്രസ്താവിച്ചു. എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എസ് എഫ് നടത്തി വരുന്ന സാഹിത്യ, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും സമൂഹത്തിനാവശ്യമായവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുർഷിദ് പുളിക്കൂർ സന്ദേശ പ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡൻ്റ് നൗഷാദ് ഹിമമി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ ഹാശിർ സഖാഫി പ്രാർത്ഥന നടത്തി. സഫ്‌വാൻ ഹിമമി ആദൂർ, മശ്ഹൂദ് സഖാഫി ദേലംപാടി, ജുനൈദ് ഹിമമി ഗാളിമുഖ സംബന്ധിച്ചു സജ്ജാദ് സഖാഫി ആദൂർ സ്വാഗതവും ശാഹിദ് ഫാളിലി നന്ദിയും പറഞ്ഞു.

No comments