കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; എറണാകുളത്ത് റെഡ് അലര്‍ട്ട്, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; എറണാകുളത്ത് റെഡ് അലര്‍ട്ട്, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ഇടുക്കിയിലും കണ്ണൂരിലും നാളെ റെഡ് അലര്‍ട്ടാണ്. അതേസമയം മലയോര മേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കലാവസ്ഥാ വിഭാഗം അറിയിച്ചു.
എറണാകുളം മരോട്ടിച്ചുവടില്‍ കനത്ത മഴയെ തുടര്‍ന്ന് വീടുകളിലും വ്യാപാരസ്ഥാപനങ്ങളലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. എന്നാല്‍ രാവിലെ പത്ത് മണിയ്ക്ക് ശേഷം മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് കുറഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷം കനത്ത വെള്ളക്കെട്ടുണ്ടായ എംജി റോഡിലടക്കം ഇത്തവണ വെള്ളക്കെട്ടില്ല. അടുത്തിടെ നഗരസഭയുടെ നേതൃത്വത്തില്‍ ഓടകളും കാനകളും വൃത്തിയാക്കിയിരുന്നു.
മഴയുടെ തീവ്രത തൂടിയതോടെ എന്‍ഡിആര്‍എഫ് സംഘം തിരുവല്ലയില്‍ എത്തി. പത്തനംതിട്ട ജില്ലയില്‍ പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് 27 അംഗ സംഘം എത്തിയിരിക്കുന്നത്. കേരളത്തില്‍ നാളെ രാത്രി 11.30 വരെ 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്റെ വേഗത സെക്കന്‍ഡില്‍ 45cm നും 55cm നും ഇടയില്‍ മാറി വരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

No comments