ചികിത്സ നടത്താൻ പണമില്ലാതെ പ്രയാസപ്പെടുന്ന കുഡ്ലുവിലെ വിദ്യാർത്ഥിയുടെ കുടുംബത്തിന്, സഹായഹസ്തവുമായി സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മൊഗ്രാൽപുത്തൂർ ഹൈസ്കൂളിൽ പഠിക്കുന്ന ശ്രീജിത്ത് എന്ന കുട്ടിയാണ് മരത്തിൽ കയറി കളിക്കുന്നതിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്ക് പറ്റിയത്.
ചൗക്കി :കാസർകോട് കുഡ്ലുവിലെ പെർനടുക എസ്.ടി.കോളനിയിലെ മൊഗ്രാൽ പുത്തുർ ഗവ:ഹൈസ്കൂൾ എട്ടാ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയായ ശ്രീജിത്ത് എന്ന കുട്ടി മരത്തിൽ കയറി കളിക്കുന്നതിനിടെ ഷോക്കേറ്റ്അതീവഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് ആശുപത്രിയിൽ ചികിത്സ നൽകുവാൻ സാധിക്കാതെ സാമ്പത്തികമായ് ബുദ്ധിമുട്ടുകയാണ്.അതീവ പൊള്ളലേറ്റതു കൊണ്ട് എത്രയും പെട്ടന്നു പ്ലാസ്റ്റിക് സർജറി ചെയ്യണമെന്ന് ഡോക്ടറുടെ നിർദേശത്തെ തുടർന്ന് പ്രതിസന്ധി യായിരിക്കയാണ് ഈ നിർദ്ധരായ കുടുംബത്തിന്ന് സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ,കാൻഫെഡ് യൂണിറ്റ് എന്നിവയുടെ സംയുക്തത്തിൽ നെഹ്റു യുവകേന്ദ്ര യുവജനക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കുടുംബത്തിന് ധനസഹായം കാസറകോട് താലൂക്ക്ലൈബ്രറി കൗൺസിൽ അംഗവും കവിയുമായ എം.പി ജിൽ ജിൽ ധന സഹായം കൈമാറി . പ്രസ്തുത ചടങ്ങിൽ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം എസ് എച്ച് ഹമീദ് , സന്ദേശം സംഘടന സെക്രട്ടറി എം.സലിം. കാസറകോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി മുകുന്ദൻ മാസ്റ്റർ ഗംഗു കെ.കെ പുറം ബഷീർ എ. സുലൈമാൻ തോരവളപ്പിൽഎന്നിവർ സംബന്ധിച്ചു.

No comments