പി ടി എച്ച് കാസറഗോഡ് മണ്ഡലം കമ്മിറ്റി കിഡ്നി രോഗ നിർണയവും ബോധവൽക്കരണ ക്യാമ്പും ആഗസ്റ്റ് 11 ന്
പി ടി എച്ച് കാസറഗോഡ് മണ്ഡലം കമ്മിറ്റി
കിഡ്നി രോഗ നിർണയവും ബോധവൽക്കരണ ക്യാമ്പും ആഗസ്റ്റ് 11 ന്
കാസറഗോഡ് : പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റിവ് കെയർ കാസറഗോഡ് മണ്ഡലം കമ്മിറ്റി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ & മൊബൈൽ ലാബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കിഡ്നി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും ആഗസ്റ്റ് 11 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 12 മണി വരെ കാസറഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും
പരിപാടി വിജയിപ്പിക്കാൻ പി ടി എച്ച് വളണ്ടിയർമാരുടെ യോഗം തീരുമാനിച്ചു
പി ടി എച്ച് ചെയർമാൻ പി എം മുനീർ ഹാജി അധ്യക്ഷത വഹിച്ചു, കൺവീനർ മൊയ്തീൻ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു
ബഷീർ കടവത്ത് , ഷെരീഫ് പാടലഡുക്ക, ഹബീബ് ചെട്ടുംകുഴി , മുഹമ്മദ് കുഞ്ഞി, സിദ്ദിഖ് ചക്കര , എ പി ശംസുദ്ധീൻ, ബീഫാത്തിമ ഇബ്രാഹിം, ഹാജിറ , മുജീബ് ലിബാസ്, മുഹമ്മദ് അലി, സി എച്ച് അഹ്മദ് കബീർ , ഹാരിസ് ബള്ളൂർ, കുഞ്ഞി മുഹമ്മദ്, മൂസാ ബാസിത്, ഹമീദ് മഞ്ഞംപ്പാറ, അബ്ദുൽ ജലീൽ പി എ സംബന്ധിച്ചു

No comments