ഓഗസ്റ്റിലെ ആദ്യദിനം സ്വർണവില ഉയർന്നു വെള്ളിയുടെ വിലയും കൂടി ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44320 രൂപയാണ്
ഓഗസ്റ്റിലെ ആദ്യദിനം സ്വർണവില ഉയർന്നു
വെള്ളിയുടെ വിലയും കൂടി
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44320 രൂപയാണ്
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്നലെ 80 കുറഞ്ഞപ്പോൾ ഇന്ന് 120 രൂപ ഉയർന്നിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. വിപണി വില 5540 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 5 രൂപ കുറഞ്ഞിരുന്നു. വിപണി 5540 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് ഉയർന്നത്. വിപണി വില 81 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
No comments