ആലുവ കൊലപാതകം; പ്രതി അസ്ഫാക്ക് നേരത്തെയും പോക്സോ കേസിൽ പ്രതി, ജാമ്യത്തിലിറങ്ങി മുങ്ങി
ആലുവ കൊലപാതകം;
പ്രതി അസ്ഫാക്ക് നേരത്തെയും പോക്സോ കേസിൽ പ്രതി, ജാമ്യത്തിലിറങ്ങി മുങ്ങി
ആലുവ: ആലുവയിൽ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്കിന് ക്രിമിനൽ പശ്ചാത്തലമെന്ന് സൂചന. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്നാണ് വിവരം. ഡൽഹി ഗാസിപൂർ പൊലീസ് സ്റ്റേഷനിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു മാസം ജയിലിൽ കിടന്ന അസ്ഫാക്ക് ജാമ്യത്തിൽ ഇറങ്ങിയ ശേഷം നാടുവിടുകയായിരുന്നു.

No comments