ഏറ്റവും കൂടുതൽ കിരീടങ്ങളുള്ള രാജാവ്: മെസിയുടെ കരുത്തിൽ ലീഗ്‌സ് കപ്പ് ഇന്റർ മയാമിക്ക്
ഏറ്റവും കൂടുതൽ കിരീടങ്ങളുള്ള രാജാവ്: മെസിയുടെ കരുത്തിൽ ലീഗ്‌സ് കപ്പ് ഇന്റർ മയാമിക്ക്
അമേരിക്കൻ ലീഗ് കപ്പ് ഇന്റർ മയാമിക്ക്. ഇതോടെ ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ എന്ന നേട്ടം ലയണൽ മെസി സ്വന്തമാക്കി. മെസിയുടെ കരിയറിലെ 44ാം കിരീടമാണിത്. ലീഗ്‌സ് കപ്പിലെ ടോപ് സ്‌കോറർ, പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരവും മെസിക്കാണ്. ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്ത് ഒരു ഗോളും മെസി നേടിയിരുന്നു. നാഷ് വില്ലുമായി നടന്ന കലാശപ്പോരിൽ സ്‌കോർ നില 1-1 ആയതിനെ തുടർന്ന് സഡൻ ഡെത്തിൽ 10-9 എന്ന ഗോൾ നിലയിൽ തോൽപ്പിച്ചാണ് ഇന്റർ മയാമിയുടെ കിരീടധാരണം.
മയാമിയിൽ അരങ്ങേറി 29 ദിവസങ്ങൾക്ക് ശേഷമാണ് മെസി ക്ലബ്ബിനായി കിരീടം നേടിക്കൊടുക്കുന്നത്. ലീഗ്‌സ് കപ്പിലും ക്ലബ്ബിന്റെ ചരിത്രത്തിലും ഇന്റർ മയാമിയുടെ കന്നി കിരീടമാണിത്. മത്സരത്തിന്റെ 23ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്ന് ഇടംകാൽ ഷോട്ടിലൂടെ മെസി മയാമിയെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ഫഫാ പിക്കൗൾട്ടിലൂടെ നാഷ് വില്ല സമനില പിടിച്ചു. പിന്നീടാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്

No comments