Breaking News

കാസർഗോഡ് ജില്ലയിലെ പാചക തൊഴിലാളികളിൽ ആവേശം നിറച്ച് 'കേരള കുക്കിംഗ് വർക്കേഴ്സ് യൂണിയൻ' കുടുംബ സംഗമവും മുതിർന്ന പാചക തൊഴിലാളികളെ ആദരിക്കലും വിവിധ കലാപരിപാടികളും നാളെ

 കാസർഗോഡ് ജില്ലയിലെ പാചക തൊഴിലാളികളിൽ ആവേശം നിറച്ച് 'കേരള കുക്കിംഗ് വർക്കേഴ്സ് യൂണിയൻ' കുടുംബ സംഗമവും മുതിർന്ന പാചക തൊഴിലാളികളെ ആദരിക്കലും വിവിധ കലാപരിപാടികളും നാളെ


കാസർഗോഡ്:
 ജില്ലയിലെ പാചക തൊഴിലാളികളിൽ ആവേശം നിറച്ച്
 'കേരള കുക്കിംഗ് വർക്കേഴ്സ് യൂണിയൻ' കാസറഗോഡ് മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമവും മുതിർന്ന പാചക തൊഴിലാളികളെ ആദരിക്കലും,പാചക തൊഴിലാളികളുടെ മക്കളിൽ പ്ലസ് വൺ,
 പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും വിവിധ കലാപരിപാടികളും നാളെ. രാവിലെ 9 മണിമുതൽ ചെർക്കള ഐമാക്സ് ഓഡിറ്റോറിയത്തിൽ വർക്കേഴ്സ് യൂണിയൻ പ്രഥമ ജില്ലാ പ്രസിഡന്റ് അഷറഫ് കോട്ടക്കണ്ണി പതാക ഉയർത്തുന്നതോട് കൂടി പരിപാടിക്ക് തുടക്കമാകും,
 സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്മാൻ പാറയിൽ പരിപാടി ഉദ്ഘാടനം ചെയ്യും.
 ഓണാഘോഷ കലാ പരിപാടികളും ഓണസദ്യയും 
 കൂടെ പ്രമുഖ ഗായകന്മാർ അണിനിരക്കുന്ന ഗാനമേളയും പരിപാടിയിൽ അരങ്ങേറും.
 മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയായതായും പ്രസ്തുത പരിപാടിയുടെ വിജയത്തിന് വേണ്ടി എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നതായും
വർകേഴ്സ് യൂണിയൻ കാസറഗോഡ് മണ്ഡലം കമ്മറ്റി ഭാരവാഹികൾ ടോപ് ടെൻ ന്യൂസിനോട് പറഞ്ഞു.

No comments