സ്വർണവിലയിൽ വീണ്ടും വർധന; റെക്കോർഡിന് തൊട്ടരികെ ഒരു പവൻ സ്വർണത്തിന് വില 45,880 രൂപയാണ്
സ്വർണവിലയിൽ വീണ്ടും വർധന; റെക്കോർഡിന് തൊട്ടരികെ
ഒരു പവൻ സ്വർണത്തിന് വില 45,880 രൂപയാണ്
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5735 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,880 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ വർധിച്ച് 4755 രൂപയിലെത്തി.
ഇന്നലെയും സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ വർധിച്ച് 5710 രൂപയാണ് വർധിച്ചത്. പവന് 45680 രൂപയുമായിരുന്നു.
ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.

No comments