വൻ ദുരന്തത്തിൽ നിന്ന് കരകയറ്റി കെഎൽ രാഹുൽ, തകർപ്പൻ സെഞ്ച്വറി നേട്ടത്തിന് പ്രത്യേകതകൾ ഏറെ; ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു
വൻ ദുരന്തത്തിൽ നിന്ന് കരകയറ്റി കെഎൽ രാഹുൽ, തകർപ്പൻ സെഞ്ച്വറി നേട്ടത്തിന് പ്രത്യേകതകൾ ഏറെ; ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു
കെ.എൽ രാഹുൽ നിങ്ങളോടുള്ള നന്ദി ഏത് വാക്കുകൾ കൊണ്ടാണ് പറയേണ്ടത് . നിങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഒരു ദുരന്തം ഞങ്ങൾ കാണേണ്ടത് അവസ്ഥയിൽ കാര്യങ്ങൾ വരുമായിരുന്നു. എന്തായാലും രാഹുലിന്റെ തകർപ്പൻ സെഞ്ച്വറി മികവിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ ഇന്ത്യൻ ഇന്നിംഗ്സ് 245 റൺസിൽ അവസാനിച്ചു. ഒരു ഘട്ടത്തിൽ 200 പോലത്തെ കടക്കില്ല എന്ന് കരുതിയ ഇന്ത്യയെ രക്ഷിച്ചത് രാഹുൽ നേടിയ 101 റൺസാണ്. 137 പന്തിൽ നിന്നാണ് താരം സെഞ്ച്വറി തികച്ചത്.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. രോഹിത്, ജയ്‌സ്വാൾ, ഗിൽ എന്നനിവർ ഒന്നും ചെയ്യാനാകാതെ മടങ്ങിയപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചത് കോഹ്‌ലി- ശ്രേയസ് കൂട്ടുകെട്ട് ആയിരുന്നു. ഇരുവരും ചേർന്ന് 68 റൺസിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് ചേർത്തു.
വലിയ സ്കോറിലേക്ക് കുത്തിക്കുമെന്നു കരുതിയ ഇരുവർക്കും വിക്കറ്റിൽ വിരാട് കോലി (38) ശ്രേയസ് അയ്യർ (31) അത് സാധിക്കാതെ വന്നതോടെ എല്ലാ കണ്ണുകളും രാഹുലിന്റെ നേർക്കായി. നല്ല ആത്മവിശ്വാസത്തിൽ ബാറ്റുചെയ്ത രാഹുൽ സഹതാരങ്ങൾ ഓരോരുത്തരായി പുറത്തായിട്ടും തനത് ശൈലിയിൽ കളിക്കുന്നത് തുടർന്നു. ആ മികവാണ് ഇന്ത്യയെ രക്ഷിച്ചത്. താലേന്നത്തെ സ്കോറായ എട്ടിന് 208 എന്ന നിലയിൽ നിന്നും ഇന്ന് 37 റൺ കൂട്ടി ഇന്ത്യൻ സ്കോർ ബോർഡിൽ ചേർന്നു. സിറാജ് 5 കുറെ സമയം രാഹുലിന് പിന്തുണ നൽകി സെഞ്ച്വറി നേടാൻ സഹായിച്ചു.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാഡ അഞ്ചും ബർഗർ മൂന്നും ജാൻസൺ ജെറാൾഡ് കോറ്റ്‌സി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇതുവരെ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ലെന്ന ചരിത്രം തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശർമയും സംഘവുമിറങ്ങുക.
സൂപ്പർ സ്പോർട്ടിലെ പിച്ച് പരമ്പരാഗതമായി പേസ് ബോളിംഗിനെ തുണയ്ക്കുന്നതാണ്. അതുകൊണ്ടു തന്നെ നാലു പേസർമാരും ഒരു സ്പിന്നറുമടങ്ങുന്ന ടീം കോമ്പിനേഷനുമായാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യൻ നിരയിൽ രവീന്ദ്ര ജഡേജ കളിക്കുന്നില്ല. പകരം ആർ. അശ്വിൻ ടീമിലിടം പിടിച്ചു.

No comments