ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തു; ബംഗളൂരുവില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി
ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തു; ബംഗളൂരുവില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി
ബംഗളൂരുവില്‍ ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി. സ്വകാര്യ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉമേഷ് ധാമിയാണ്(27) കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ ഹുളിമാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ഉമേഷ് ധാമി ജോലി ചെയ്തിരുന്ന കോളേജിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയാണ് ഭാര്യ മനീഷ ധാമി. സംഭവത്തെ തുടര്‍ന്ന് മനീഷയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ ദിവസം സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയ ഉമേഷ് അര്‍ധരാത്രിയാണ് വീട്ടില്‍ തിരികെ എത്തിയത്. ഈ സമയം മനീഷ ഫോണില്‍ സംസാരിക്കുകയായിരുന്നു. മനീഷ ഫോണില്‍ സംസാരിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.
വാക്ക് തര്‍ക്കത്തില്‍ പ്രകോപിതയായ മനീഷ ഉമേഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. രക്തം നഷ്ടപ്പെട്ട് ഉമേഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബഹളം കേട്ട് സംഭവസ്ഥലത്തേക്കെത്തിയ അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് മനീഷയെ അറസ്റ്റ് ചെയ്തു.

No comments