ആദ്യ ഫലസൂചനകള്‍ക്ക് പിന്നാലെ പദവി ഉറപ്പിക്കാന്‍ തിരക്കിട്ട നീക്കം!; തെലങ്കാന ഡിജിപിയെ സസ്പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമീഷന്‍
ആദ്യ ഫലസൂചനകള്‍ക്ക് പിന്നാലെ പദവി ഉറപ്പിക്കാന്‍ തിരക്കിട്ട നീക്കം!; തെലങ്കാന ഡിജിപിയെ സസ്പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമീഷന്‍
തെലങ്കാന ഡിജിപിയെ തെരഞ്ഞെടുപ്പ് കമീഷന്‍ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത്റെഡ്ഡിയെ സന്ദര്‍ശിച്ച് പൂച്ചെണ്ട് നല്‍കിയ സംഭവത്തിലാണ് നടപടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ഡിജിപി അഞ്ജനികുമാറിനെതിരെ നടപടി. തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിക്കുന്നതായുള്ള ആദ്യസൂചനകള്‍ കിട്ടിയ ഉടനേ രേവന്ത്കുമാറിനെ ഡിജിപി സന്ദര്‍ശിക്കുകയായിരുന്നു.
അഡീഷണല്‍ ഡിജി മഹേഷ്ഭഗവത്, ലോ ആന്‍ഡ് ഓര്‍ഡര്‍ അഡീഷണല്‍ ഡിജി സഞ്ജയ്കുമാര്‍ ജെയിന്‍ എന്നിവരും ഒപ്പമുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പാര്‍ടിയുടെ നേതാവിന് ആശംസകള്‍ നേരുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് രേവന്ത്റെഡ്ഡിയെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴചയും അതേ തുടര്‍ന്നുള്ള നടപടിയും ഉണ്ടായത്.

No comments