ഓൾ കേരള SES ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കാസറഗോഡ് ശ്രീ ശങ്കരാചാര്യ കമ്പ്യൂർ സെൻ്റർ
ഓൾ കേരള SES ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കാസറഗോഡ് ശ്രീ ശങ്കരാചാര്യ കമ്പ്യൂർ സെൻ്റർ
കണ്ണൂർ ആസ്ഥാനമയി തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ വിദ്യാഭ്യാസ രംഗത്ത് 29 വർഷമായി പ്രവർത്തിക്കുന്ന ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ സംഘടിപ്പിച്ച ഓൾ കേരള ഫുഡ്ബോൾ ചാമ്പ്യൻഷിപ്പ് കണ്ണൂർ ജില്ലാ പോലീസ് മേധാവി ശ്രീ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.മാനേജിങ് ഡയറക്ടർ ശ്രീ.അബ്ദുൾ റസാഖ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ മാനേജർ ജ്യോതി പ്രകാശ്, പ്രസിപ്പൽ ശിധ പത്മനാഭൻ, വിവിധ ഡിപ്പാർട്ട്മെൻ്റ് ഹെഡ്മാരയ മുഹമ്മദ് ഷറഫുദീൻ, സൂരജ്, രമിത്ത്, രാഗേഷ്, ഷൈനേഷ്, ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.കൺവീനർ ജഗ്ഗി മാത്യു സ്വാഗതം പറഞ്ഞു.
കേരളത്തിലെ വിവിധ ജില്ലകളിലുള്ള ശ്രീശങ്കരാചാര്യ കമ്പൂട്ടർ സെൻ്ററുകളിൽ പ്രാദേശികമായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ നിന്നും വിജയിച്ച 20 ടീമുകൾ മത്സരിച്ച ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് ശ്രീശങ്കരാചാര്യ ചാമ്പ്യൻമാരായി, ഇരിട്ടി സെൻ്റർ റണ്ണറപ്പ്, വിജയികൾക്കുള ക്യാഷ് അവാർഡും ട്രോഫിയും മാനേജിംങ് ഡയറക്ടർ അബ്ദുൾ റസാഖ് നൽകി.

No comments