Breaking News

കാസർകോട് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ച് മറിഞ്ഞ് അപകടം 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

 കാസർകോട് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ച് മറിഞ്ഞ് അപകടം

12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്




കാസര്‍കോട്: നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ജില്ലയിലാണ് സംഭവം. 12 കുട്ടികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്ക് നിസാരമാണെന്നാണ് വിവരം.

കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസ്സാണ് മറിഞ്ഞത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു കൊറത്തിക്കുണ്ട് – കുഞ്ചാറിലാണ് അപകടം ഉണ്ടായത്.

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

No comments