കാസ്ക് സോക്കർ ലീഗ് 2024 ലോഗോ പ്രകാശനം മാർക്ക് മുഹമ്മദ് നിർവഹിച്ചു
കാസ്ക് സോക്കർ ലീഗ് 2024 ലോഗോ പ്രകാശനം മാർക്ക് മുഹമ്മദ് നിർവഹിച്ചു
ബോവിക്കാനം : മുളിയാറിന്റെ പല മേഖലകളിലെ പുതു തലമുറയിലെ യുവതാരങ്ങളേയും സീനിയർ താരങ്ങളെയും ഒന്നിച്ചു ചേർത്ത് കൊണ്ടുള്ള കാസ്ക് സോക്കർ ലീഗ്-2024 ജനുവരി 27 വൈകുന്നേരം മുതൽ ആരംഭിക്കും.നാടിന്റെ കായിക വളർച്ചയിലും സാംസ്കാരിക ഉന്നമനത്തിനും നിർണ്ണായക പങ്കുവഹിക്കുന്ന കാസ്ക് കൂട്ടായ്മയുടെ ഈ വർഷത്തെ ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായിയും മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രെഷററും കൂടിയായ മാർക്ക് മുഹമ്മദ് നിർവ്വഹിച്ചു.മികച്ച താരങ്ങളെ അണിനിരത്തിയുള്ള കായിക മാമാങ്കത്തിനു എല്ലാവിധ ഭാവുകളും അദ്ദേഹം നേർന്നു.

No comments