കോളോട്ട് കുടുംബ സംഗമം 2024 ഡിസംബറിൽ സംഘാടക സമിതി രൂപീകരിച്ചു
കോളോട്ട് കുടുംബ സംഗമം 2024 ഡിസംബറിൽ
സംഘാടക സമിതി രൂപീകരിച്ചു
മുളിയാർ: കാസറഗോഡ് ജില്ലയിലെ പ്രസിദ്ധമായ കോളോട്ട് മമ്മിഞ്ഞി തറവാട്ടിന്റെ കുടുംബ സംഗമം 2024 ഡിസംബറിൽ നടത്തുവാൻ കോളോട്ട് ബഷീറിൻ്റെ വീട്ടിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
ജില്ലയിലെ പലഭാഗത്തായി പരന്നുകിടക്കുന്നതാണ് കോളോട്ട് കുടുംബം. കുടുംബങ്ങൾ പരസ്പരം അറിയുക, തലമുറ കണ്ണി ചേർക്കുക, ആരോഗ്യ പരിരക്ഷ നൽകുക, വിദ്യാഭ്യാസ ഉദ്യോഗ മേഖല പ്രോത്സാഹിപ്പിക്കുക, കാരുണ്യ പദ്ധതി നടപ്പിലാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. കുടുംബ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, സ്നേഹബന്ധം പരസ്പരം കൈമാറുന്നതിനും പ്രസ്തുത സംഗമം സഹായകരമാവുമെന്ന് യോഗം വിലയിരുത്തി. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടത്തുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ കോളോട്ട് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. കെ ബി മുഹമ്മദ് കുഞ്ഞി കുടുംബ ബന്ധവിഷയം അവതരിപ്പിച്ചു.
കെ.ഖാലിദ് കോളോട്ട്, ഖാലിദ് ബെള്ളിപ്പാടി, കോളോട്ട് മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുൽ ഖാദർ മുസ്ല്യാർ, കൊടുവളപ്പ് മുഹമ്മദ് കുഞ്ഞി, കോളോട്ട് അബ്ദുല്ല,പന്നടുക്കം ഉമ്മർ,ബി കെ ഹംസ , ഹനീഫ പന്നടുക്കം, ഉമ്മർ തൈര, ഖാദർ ആലൂർ, ഷരീഫ് പന്നടുക്കം, ഹംസ ചോയ്സ്, കെ.ബി. ഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു
കമ്മിറ്റി ഭാരവാഹികൾ :
കോളോട്ട് മുഹമ്മദ്കുഞ്ഞി (ചെയർമാൻ),
കെ ബി മുഹമ്മദ് കുഞ്ഞി (വർക്കിംഗ് ചെയർമാൻ),
അബ്ദുൽ ഖാദർ കോളോട്ട്
(ജനറൽ കൺവീനർ), അബ്ദുല്ലകുഞ്ഞി കെ എം ആലൂർ (വർക്കിംഗ് കൺവീനർ),
ഹനീഫ പന്നടുക്കം (ട്രഷറർ) എന്നീ ഭാരവാഹികളടക്കം 51 വർക്കിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
അബ്ദുൽ ഖാദർ കോളോട്ട് സ്വാഗവും, അബ്ദുല്ല കുഞ്ഞി കെ.എം. നന്ദിയും പറഞ്ഞു
No comments