ഇളയരാജയുടെ മകളും ഗായികയുമായ ഭവതരിണി അന്തരിച്ചു; വിട പറഞ്ഞത് മലയാളത്തിലടക്കം നിരവധി ഹിറ്റുകള്‍ പാടിയ ഗായിക
ഇളയരാജയുടെ മകളും ഗായികയുമായ ഭവതരിണി അന്തരിച്ചു; വിട പറഞ്ഞത് മലയാളത്തിലടക്കം നിരവധി ഹിറ്റുകള്‍ പാടിയ ഗായിക
സംഗീതസംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണിഗായികയും സംഗീത സംവിധായകയുമായ ഭവതരിണി (47) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് ചൈന്നെയിലെത്തിക്കും.
സംഗീത പരിപാടയില്‍ പങ്കെടുക്കാനായി ഇളയരാജയും ശ്രീലങ്കയിലുണ്ട്. 2000ല്‍ ‘ഭാരതി’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ പാടിയ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി.
രാസയ്യ’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണ് ഭവതരിണി പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. 2002ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. മലയാളത്തിലെ ‘മായാനദി’ ആയിരുന്നു അവസാന ചിത്രം. മലയാളത്തില്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലെ കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍, ശാരതേന്ദു പാടി എന്നീ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്.

No comments