'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' അംഗീകരിക്കാനാകില്ല; പിന്നിലുള്ളത് സംഘപരിവാര്‍ അജണ്ട; കേന്ദ്രം നിയോഗിച്ച സമിതിക്ക് കത്ത് നല്‍കി സിപിഎം
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' അംഗീകരിക്കാനാകില്ല; പിന്നിലുള്ളത് സംഘപരിവാര്‍ അജണ്ട; കേന്ദ്രം നിയോഗിച്ച സമിതിക്ക് കത്ത് നല്‍കി സിപിഎം
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നീക്കം അംഗീകരിക്കാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതു സംഘപരിവാര്‍ അജന്‍ഡയാണ്. സിപിഎമ്മിന് ഇതിലുള്ള എതിര്‍പ്പും ഇക്കാര്യം അടിച്ചേല്‍പ്പിക്കുന്നതില്‍ വിയോജിപ്പും വ്യക്തമാക്കി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമിതിയുടെ സെക്രട്ടറിക്ക് കത്ത് അയച്ചു. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ നിയമ കമീഷന് 2018ല്‍ സമര്‍പ്പിച്ച കുറിപ്പിന്റെ പകര്‍പ്പും സമിതിക്ക് കൈമാറി. കേന്ദ്രം നിയോഗിച്ച സമിതി രാഷ്ട്രീയ പാര്‍ടികളുടെ അഭിപ്രായം തേടിയിരുന്നു.
‘ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം’ അതിന്റെ ഉള്ളടക്കം കൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ മൗലിക സവിശേഷതയായ ഫെഡറല്‍ തത്വങ്ങളെ ഇകഴ്ത്തുന്നതുമാണെന്ന് കത്തില്‍ യെച്ചൂരി പറയുന്നു. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാന്‍ തീരുമാനം എടുത്തുവെന്ന് ഉന്നതതല സമിതിയുടെ പരിഗണനാ വിഷയങ്ങളില്‍നിന്ന് വ്യക്തമാണ്. നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂട് തയ്യാറാക്കുകയാണ് ഉന്നതതല സമിതിയുടെ ഉത്തരവാദിത്വമെന്ന് യെച്ചൂരി പറഞ്ഞു.
No comments