Breaking News

വിദ്യാർത്ഥികൾക്കിടയിലും ലഹരിമരുന്ന് വിൽപന; യൂട്യൂബറായ യുവതി എക്‌സൈസ് പിടിയിൽ

 വിദ്യാർത്ഥികൾക്കിടയിലും ലഹരിമരുന്ന് വിൽപന; യൂട്യൂബറായ യുവതി എക്‌സൈസ് പിടിയിൽ


കാലടി: വിദ്യാർത്ഥികൾക്കടക്കം ലഹരി മരുന്ന് എത്തിച്ച് വിൽപന നടത്തുന്ന യുവതി പിടിയിൽ. സിന്തറ്റിക് ലഹരിമരുന്ന് വിൽപന നടത്തുന്ന യൂട്യൂബ് വ്‌ലോഗർ കൂടിയായ കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്.

കാലടി മറ്റൂരിൽ വച്ചാണ് കാലടി എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്വാതി കൃഷ്ണയെ അറസ്റ്റ് ചെയ്തത്. യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഏറെ നാളായി സ്വാതി കൃഷ്ണ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം.

പ്രിവന്റീവ് ഓഫിസർ ടി വി ജോൺസൺ, സിവിൽ എക്‌സൈസ് ഓഫിസർ രഞ്ജിത്ത് ആർ. നായർ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ കെഎം തസിയ, ഡ്രൈവർ സജീഷ് എന്നിവരുടെ സംഘമാണ് യുവതിയെ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്നു.

No comments