Breaking News

കോഹ്‌ലി ഭായ് ഇനി നിങ്ങൾ തനിച്ചല്ല, ഞാനും ഇതാ എത്തി; അപൂർവ റെക്കോഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

 കോഹ്‌ലി ഭായ് ഇനി നിങ്ങൾ തനിച്ചല്ല, ഞാനും ഇതാ എത്തി; അപൂർവ റെക്കോഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ




അപൂർവങ്ങളിൽ അപൂർവ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറ. ഇന്ന് പുറത്തുവന്ന ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് ജസ്പ്രീത് ബുംറ നിൽക്കുന്നത്. ഇതോടെ എല്ലാ ഫോര്മാറ്റിലും ഒന്നാം റാങ്കിൽ എത്തുന്ന താരമാകാനും ബുംറക്ക് സാധിച്ചു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇങ്ങനെ ഒരു റെക്കോർഡ് സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് ബുംറ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

മുമ്പ് മാത്യു ഹെയ്ഡൻ, റിക്കി പോണ്ടിങ്, ഇന്ത്യയുടെ വിരാട് കോഹ്‌ലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ. ഇതിൽ ബോളർമാർ ആരും തന്നെ ഇല്ലെന്നുള്ള കുറവ് നികത്തിയാണ് ബുംറ എത്തിയിരിക്കുന്നത്. എന്തായാലും ഇന്ത്യയിൽ നിന്ന് ഈ ലിസ്റ്റിലേക്ക് രണ്ടാമതൊരു താരം എത്തിയിരിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്.

വിശാഖപട്ടണത്ത് നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആതിഥേയരെ 106 റൺസിന് വിജയിപ്പിച്ച് തൻ്റെ രണ്ടാമത്തെ മികച്ച ടെസ്റ്റ് പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിംഗ്‌സിൽ 15.5 ഓവറിൽ 6/45 എന്ന കണക്കോടെ 30-കാരൻ തൻ്റെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. പിന്നീട് അദ്ദേഹം രണ്ടാം ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റുകൾ കൂടി തൻ്റെ സമ്പാദ്യത്തിലേക്ക് കൂട്ടിച്ചേർക്കുകയും കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ 9/91 എന്ന റെക്കോർഡ് രേഖപ്പെടുത്തുകയും ചെയ്തു.

തൻ്റെ സ്പെല്ലിന് ശേഷം, ഇരട്ട സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിനെ മറികടന്ന് ബുംറ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ബൗളറുടെ മാച്ച് വിന്നിംഗ് പ്രകടനത്തിന് ശേഷം, ഇംഗ്ലണ്ടിൻ്റെ ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം ഫാസ്റ്റ് ബൗളറെ പ്രശംസിക്കുകയും അവനെ നേരിടാനുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

No comments