അതെന്റെ അവസാന സിനിമയാകും..'; തമിഴക വെട്രി കഴകം പ്രഖ്യാപനത്തിന് പിന്നാലെ നിരാശരായി വിജയ് ആരാധകർ
'അതെന്റെ അവസാന സിനിമയാകും..'; തമിഴക വെട്രി കഴകം പ്രഖ്യാപനത്തിന് പിന്നാലെ നിരാശരായി വിജയ് ആരാധകർ
തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയിൽ നിന്നും പിന്മാറുമെന്ന വിജയ്‌യുടെ തീരുമാനം നിരവധി ആരാധകരെയാണ് നിരാശയിലാക്കിയിരിക്കുന്നത്.
ഏറ്റെടുത്ത സിനിമകൾ കൂടി പൂർത്തിയായാൽ സിനിമയിൽ നിന്നും മാറി പൂർണ്ണമായും രാഷ്ട്രീയപ്രവർത്തനത്തിന് ഇറങ്ങുമെന്നും പുറത്തിറക്കിയ കുറിപ്പിൽ വിജയ് പറയുന്നു.
എന്നെ സംബന്ധിച്ച് രാഷ്ട്രീയം എന്നത് വെറൊരു തൊഴിൽ അല്ല. അതൊരു വിശുദ്ധമായ സാമൂഹ്യസേവനമാണ്. രാഷ്ട്രീയത്തിൽ ഉയരങ്ങൾ കീഴടക്കൽ മാത്രമല്ല, ഒട്ടേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് എൻ്റെ മുൻഗാമികളായ പലരുടെയും അടുത്തുനിന്ന് പാഠങ്ങൾ പഠിച്ച്, നീണ്ടകാലമായി എന്നെ ഉൾമനസിൽ തയാറാക്കി, മനസ്സിനെ പാകപ്പെടുത്തിക്കൊണ്ട് വരികയാണ്
അതുകൊണ്ട് രാഷ്ട്രീയം എനിക്ക് ഒരു വിനോദമല്ല. അത് എന്റെ ആഴത്തിലുള്ള അന്വേഷണമാണ്. അതിൽ എന്നെ മുഴുവനായി ഇടപെടുത്താൻ ആഗ്രഹിക്കുന്നു. പാർട്ടി പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ മുന്നേ ഏറ്റെടുത്തിട്ടുള്ള സിനിമ പൂർത്തിയാക്കിയ ശേഷം പൊതുജനസേവനത്തിന് വേണ്ടി മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിനായി ഇറങ്ങുന്നതാണ്. തമിഴ് ജനതക്കുള്ള എൻ്റെ കടപ്പാടായി ഞാൻ അതിനെ കാണുന്നു.” എന്നാണ് വിജയ് പറയുന്നത്.

No comments