Breaking News

ആരിക്കാടി കെ.പി സുബൈർ മെമ്മോറിയൽ പൊതുജന സേവന കേന്ദ്രത്തിന്റെ മൂന്ന് ലക്ഷത്തോളം രൂപയുടെ റമളാൻ 2024 ന്റെ റിലീഫുകൾ പ്രഖ്യാപിച്ചു

 ആരിക്കാടി കെ.പി സുബൈർ മെമ്മോറിയൽ പൊതുജന സേവന കേന്ദ്രത്തിന്റെ മൂന്ന് ലക്ഷത്തോളം രൂപയുടെ റമളാൻ 2024 ന്റെ റിലീഫുകൾ പ്രഖ്യാപിച്ചു 

കുമ്പള,ആരിക്കാടി : പൊതുജന സേവന രംഗത്തു തുല്യത ഇല്ലാതെ വർഷങ്ങായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരിക്കാടി സിപിഐ(എം) ന്റെ കീഴിൽ പ്രവർത്തിക്കുന്ന കെ.പി.സുബൈർ മെമ്മോറിയൽ പൊതുജന സേവന കേന്ദ്രത്തിന്റെ 2024 ലെ റമദാൻ റിലീഫ് പ്രഖ്യാപിച്ചു. നിർദരരായ കുടുംബങ്ങൾക്ക് റമളാൻ സ്പെഷ്യൽ കിറ്റുകൾ , ജീവൻ രക്ഷമരുന്നുകൾക്കുള്ള സാമ്പത്തിക സഹായം , പെരുന്നാൾ വസ്ത്രങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങളും കൂടാതെ അതിവിപുലമായ സമൂഹ ഇഫ്‌താർ സംഗമവും നടത്താനും കെ.പി സുബൈർ 
ബൈർ പൊതുജന സേവന കേന്ദ്രത്തിന്റെ ഓഫീസി ചേർന്ന യോഗം തീരുമാനിച്ചു.

No comments