Breaking News

കാസര്‍കോട് വന്‍ കവര്‍ച്ച; വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത് എടിഎമ്മില്‍ നിറക്കാനായി കൊണ്ടുവന്ന പണം കവര്‍ന്നു, 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരം

 കാസര്‍കോട് വന്‍ കവര്‍ച്ച; വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത് എടിഎമ്മില്‍ നിറക്കാനായി കൊണ്ടുവന്ന പണം കവര്‍ന്നു, 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരം

കാസര്‍കോട്: എടിഎമ്മില്‍ നിറക്കാനായി വാഹനത്തില്‍ കൊണ്ടുവന്ന പണം കവര്‍ന്നു. കാസര്‍കോട് ഉപ്പളയിലാണ് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരം. വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ച് പണം അടങ്ങിയ ബോക്‌സ് എടുത്തു കൊണ്ട് പോവുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം.

ഒരു എടിഎമ്മില്‍ പണം നിറക്കുന്നതിനിടെയാണ് സ്വകാര്യ കമ്പനിയുടെ വാഹനത്തില്‍ മോഷണം നടന്നത്. വാഹനം നിര്‍ത്തിയശേഷം സമീപത്തെ എടിഎമ്മില്‍ സ്വകാര്യ കമ്പനി ജീവനക്കാരന്‍ പണം നിറക്കുന്ന സമയത്ത് വാഹനത്തിനടുത്തെത്തിയ മോഷ്ടാവ് ഗ്ലാസ് തകര്‍ത്ത് പണമടങ്ങിയ ബോക്‌സുമായി സ്ഥലം വിടുകയായിരുന്നു.

No comments