കനത്ത ചൂടിന് ആശ്വാസം, സംസ്ഥാനത്ത് വേനല്‍മഴയെത്തുന്നു; 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
കനത്ത ചൂടിന് ആശ്വാസം, സംസ്ഥാനത്ത് വേനല്‍മഴയെത്തുന്നു; 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ എത്തുന്നു. 9 ജില്ലകളില്‍ ഇന്ന് മുതല്‍ 3 ദിവസത്തേക്ക് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്,കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
അതേസമയം, ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താന്‍ സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി വരെയും കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ 36 ഡിഗ്രി വരെയും ചൂട് ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

No comments